കൊച്ചി: പാലായിൽ താൻ മത്സരിക്കണമെന്ന പാർട്ടിയിലെ നേതാക്കളുടെ പൊതുവായ ആഗ്രഹമാണു മന്ത്രി റോഷി അഗസ്റ്റിൻ പങ്കുവച്ചതെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി.
അക്കാര്യം പാർട്ടി തീരുമാനിക്കുമെന്ന് റോഷി പറഞ്ഞിട്ടുണ്ട്. സ്ഥാനാർഥി ആരെല്ലാമെന്നു പാർട്ടി ആലോചിച്ച് തീരുമാനമെടുക്കുന്നതാണ് രീതിയെന്നും ജോസ് കെ.മാണി പെരുമ്പാവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.